Picsart 23 09 10 18 09 50 627

കിംഗ്സ് കപ്പ്, മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യ ലെബനനോട് പരാജയപ്പെട്ടു

കിംഗ്സ് കപ്പിൽ ഇന്ത്യക്ക് നിരാശ. ഇന്ന് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യ ലെബനനോട് പരാജയപ്പെട്ടു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലെബനന്റെ വിജയം. അവർ ബ്രോൺസ് മെഡൽ സ്വന്തമാക്കി. മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കിയിരിക്കെ ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെയാണ് ലെബനൻ ഇന്ന് വിജയ ഗോൾ നേടിയത്.

ഇന്ത്യക്ക് ഇതിനു മറുപടി നൽകാൻ ആയില്ല. നേരത്തെ സെമി ഫൈനലിൽ ഇന്ത്യ ഇറാഖിനോട് പരാജയപെട്ടിരുന്നു. ഇറാഖിനോട് നടത്തിയ തരത്തിലുള്ള ഒരു പ്രകടനം ഇന്ത്യക്ക് ഇന്ന് ലെബനന് എതിരെ നടത്താൻ ആയില്ല.

Exit mobile version