Picsart 23 05 19 20 54 41 476

കിക്ക്സ്റ്റാർട്ട് ഇന്ത്യൻ വനിതാ ലീഗ് ഫൈനലിൽ

ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നായ സേതു എഫ് സിയെ പരാജയപ്പെടുത്തി കിക്ക്സ്റ്റാർട് എഫ് സി ഇന്ത്യൻ വനിതാ ലീഗ് ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കിക്ക്സ്റ്റാർട്ട് വിജയിച്ചത്. രണ്ടു ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. കളിയുടെ 11ആം മിനുട്ടിൽ കിയോകോയിലൂടെ ആയിരുന്നു ആദ്യ ഗോൾ.

45ആം മിനുട്ടിൽ സാറു ലിംബുവിലൂടെ കിക്ക്സ്റ്റാർട്ട് ലീഡ് ഇരട്ടിയാക്കി. 35 യാർഡ് അകലെ നിന്നുള്ള ഒരു സ്ക്രീമറിലൂടെ ആയിരുന്നു ഈ ഗോൾ. ഗോകുലം കേരളയും ഈസ്റ്റേൺ സ്പോർടിംഗും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയികളെ ആകും കിക്ക്സ്റ്റാർട് ഫൈനലിൽ നേരിടുക.

Exit mobile version