Picsart 25 11 09 10 38 18 561

ഐ.എസ്.എൽ പ്രതിസന്ധി: കേരള ബ്ലാസ്റ്റേഴ്സും ഫസ്റ്റ് ടീം പ്രവർത്തനം നിർത്തിവെച്ചു


ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) വാണിജ്യ അവകാശങ്ങൾ വിൽക്കാനുള്ള ലേലത്തിൽ ആരും പങ്കെടുക്കാതിരുന്നത് രാജ്യത്തെ പ്രമുഖ ഫുട്ബോൾ ലീഗിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡിസംബറിൽ ലീഗ് ആരംഭിക്കുമെന്നും സൂപ്പർ കപ്പിൽ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ക്ലബുകളോട് പ്രീ-സീസൺ പ്രവർത്തനങ്ങൾ തുടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ലേലത്തിനായുള്ള സമയപരിധി അവസാനിച്ചിട്ടും ആരും ബിഡ് നൽകാതിരുന്നതോടെ ഐ.എസ്.എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.


ഈ സംഭവവികാസത്തെ തുടർന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്, കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നിരവധി ക്ലബുകൾ ടീം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സൂപ്പർ കപ്പ് കഴിഞ്ഞ താരങ്ങളും സ്റ്റാഫ് അംഗങ്ങള വീട്ടിലേക്ക് മടങ്ങും. ഇനി ഐ എസ് എൽ നടത്തിപ്പിൽ തീരുമാനം ആയാലേ ക്ലബ് പ്രീസീസൺ പുനരാരംഭിക്കുകയുള്ളൂ.

Exit mobile version