Picsart 25 03 29 18 26 49 158

ജോർജെ ജീസുസിനെ ബ്രസീൽ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നു

അൽ ഹിലാലിനൊപ്പം സീസൺ അവസാനിച്ചതിന് ശേഷം ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനാകാൻ ജോർജെ ജീസുസ് തന്റെ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ. ജൂലൈയോടെ ബ്രസീലിന്റെ ചുമതലയേൽക്കാൻ ജോർജെ ജീസുസ് തയ്യാറാണ്‌. ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷന്റെ (സിബിഎഫ്) പ്രധാന ലക്ഷ്യമായിരുന്ന കാർലോ ആഞ്ചലോട്ടി റയൽ മാഡ്രിഡ് വിടാൻ ഒരു സാധ്യതയും ഇപ്പോൾ കാണുന്നില്ല. അതാണ് ബ്രസീൽ ജീസുസിനെ പരിഗണിക്കാൻ കാരണം.

അർജന്റീനയോട് 4-1 ന് പരാജയപ്പെട്ടതിനെത്തുടർന്ന് ബ്രസീൽ ഡോറിവൽ ജൂനിയറിനെ പുറത്താക്കിയിരുന്നു. ഇനി ക്ലബ് ഫുട്ബോൾ സീസൺ അവസാനിച്ചാൽ മാത്രമെ ബ്രസീലിന് മത്സരം ഉള്ളൂ. അതുകൊണ്ട് തന്നെ പുതിയ പരിശീലകനെ നിയമിക്കാൻ ബ്രസീൽ തിരക്കു കൂട്ടില്ല.

Exit mobile version