Picsart 22 11 28 19 31 44 104

ഇറാൻ വിജയിച്ചതിന് പിന്നാലെ 700ൽ അധികം തടവുകാരെ റിലീസ് ചെയ്തു

വെയിൽസിനെതിരായ ഇറാൻ ഫുട്ബോൾ ടീമിന്റെ വിജയത്തിന് ശേഷം ഇറാൻ തദ്ദേശീയരായ 700 ലധികം തടവുകാരെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇറാനിൽ തന്നെയുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്‌. വെള്ളിയാഴ്ച 2-0ന് ഇറാൻ വെയിൽസിന് എതിരെ വിജയിച്ചിരുന്നു.

709 തടവുകാരെ രാജ്യത്തെ വിവിധ ജയിലുകളിൽ നിന്ന് മോചിപ്പിച്ചതായാണ് വാർത്ത. ഇവരിൽ ഭൂരിഭാഗവും അടുത്തിടെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ അറസ്റ്റിൽ ആയവരാണ്. വിജയത്തിന്റെ സന്തോഷ സൂചകമായാണ് തടവുകാരെ വിട്ടത് എന്നും റിപ്പോട്ടിൽ പറയുന്നു. രണ്ട് മാസത്തിലേറെയായി ഇറാനിൽ വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. സെപ്തംബർ 16 ന് മഹ്സ അമിനി (22) കൊല്ലപ്പെട്ടതിന് തുടർച്ചയായാണ് പ്രതിഷേധങ്ങൾ ഉയർന്നത്.

മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരം വോറിയ ഗഫൂരിയെയും കഴിഞ്ഞ ദിവസം വിട്ടയച്ചിട്ടുണ്ട്.

Exit mobile version