അവസാന നിമിഷ ഗോളിൽ ഇന്ത്യ സ്ലൊവേനിയക്ക് മുന്നിൽ വീണു

ചതുരാഷ്ട്ര ടൂർണമെന്റിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് പരാജയം. ഇന്ന് സ്ലൊവേനിയയെ നേരിട്ട ഇന്ത്യ അണ്ടർ 19 ടീം അവസാന നിമിഷം വരെ പൊരുതിയാണ് പരാജയം വഴങ്ങിയത്. ഏക ഗോളിനായിരുന്നു സ്ലൊവേനിയയുടെ ജയം. ആ ഗോൾ വന്നത് കളിയുടെ 93ആം മിനുട്ടിലും. രണ്ടാം പകുതിയിൽ ലഭിച്ച മികച്ച അവസരം ഇന്ത്യ മുതലാക്കിയിരുന്നു എങ്കിൽ ഫലം തന്നെ മാറിയേനെ.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. പക്ഷെ ഇന്ന് ക്രൊയേഷ്യക്കെതിരെ നടത്തിയതിനേക്കാൾ നല്ല പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. ഇനി സെപ്റ്റംബർ 9ന് ഫ്രാൻസിന് എതിരെയാണ് ഇന്ത്യയുടെ മത്സരം.

Exit mobile version