Picsart 23 11 16 23 52 46 133

ഫിഫ ലോകകപ്പ് യോഗ്യത; ഇന്ത്യ കുവൈറ്റിനെ കുവൈറ്റിൽ ചെന്ന് തോൽപ്പിച്ചു

2026 ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് വിജയ തുടക്കം. ഇന്ന് കുവൈറ്റിൽ വെച്ച് കുവൈറ്റിനെ നേരിട്ട ഇന്ത്യ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് വലിയ ആത്മവിശ്വാസം ഈ വിജയം നൽകും. ഇന്ന് 27ആം മിനുട്ടിൽ മഹേഷ് സിംഗിന്റെ ഒരു ഫ്രീകിക്ക് ഇന്ത്യക്ക് അവസരനായെങ്കിൽ അതിൽ ഫൈനൽ ടച്ച് വന്നില്ല. അധികം അവസരങ്ങൾ ഇല്ലാതിരുന്ന ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

60ആം മിനുട്ടിൽ വീണ്ടും മഹേഷിന്റെ ഒരു ഫ്രീകിക്ക് ഇന്ത്യക്ക് അവസരം നൽകി. ചേത്രി ഷോട്ട് എടുത്തു എങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. അവസാനം 75ആം മിനുട്ടിൽ ഇന്ത്യ ആഗ്രഹിച്ച ഗോൾ വന്നു. ചാങ്തെയും ക്രോസിൽ നിന്ന് മൻവീർ സിങിന്റെ ഫിനിഷ്. ഇന്ത്യ ഒരു ഗോളിന് മുന്നിൽ. ഈ ഗോൾ വിജയ ഗോളായും മാറി.

അവസാനം കുവൈറ്റ് താരം ഫൈസൽ ചുവപ്പ് കാർഡ് കൂടെ വാങ്ങിയതോടെ അവരുടെ പോരാട്ടം അവസാനിച്ചു. ഇനി ഇന്ത്യ നവംബർ 21ന് ഇന്ത്യയിൽ വെച്ച് ഖത്തറിനെ നേരിടും.

Exit mobile version