Picsart 23 04 16 18 02 41 849

ഇമ്മൊബിലെക്ക് കാറപകടത്തിൽ പരിക്ക്

ഇറ്റാലിയൻ സ്‌ട്രൈക്കർ സിറോ ഇമ്മൊബൈലെക്ക് കാർ അപകടത്തിൽ പരിക്ക്. റോമിൽ ഇമ്മൊബിലെ സഞ്ചരിച്ച കാർ ട്രാമിൽ ഇടിക്കുക ആയിരുന്നു‌. ഇമ്മൊബിലെക്ക് തന്റെ കുട്ടികൾക്ക് ഒപ്പം യാത്ര ചെയ്യുമ്പോൾ ആയിരുന്നു അപകടം. ഇമ്മൊബിലെ ഉൾപ്പെടെ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മുതുകിനും വാരിയെല്ലിനും പരിക്കേറ്റ ഇമ്മൊബിലെ ഇപ്പോൾ ചികിത്സയിലാണ്.

ട്രാമും കാറും തമ്മിൽ കൂട്ടിയിടിച്ച ഫോട്ടോഗ്രാഫുകൾ മാധ്യമങ്ങൾ പങ്കുവെച്ചു. ട്രാം ചുവപ്പ് സിഗ്നൽ ഉള്ളപ്പോൾ നിയമം തെറ്റിച്ചാണ് വന്നത് എന്ന് ഇമ്മൊബിലെ മാധ്യമങ്ങളോട് പറയുന്നു.

വെള്ളിയാഴ്ച സ്‌പെസിയയിൽ നടന്ന സീരി എയിൽ ലാസിയോയുടെ 3-0 വിജയത്തിൽ 33 കാരനായ ഇമ്മൊബൈൽ സ്‌കോർ ചെയ്തിരുന്നു. ശനിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ലാസിയോക്ക് ഒപ്പം ഇമ്മൊബിലെ ഉണ്ടാകില്ല.

Exit mobile version