Picsart 23 06 02 16 34 35 805

വിരമിക്കില്ല എന്ന് ഇബ്രഹിമോവിച്, മിലാൻ കരാർ പുതുക്കിയില്ല എങ്കിൽ മോൻസയിലേക്ക്

സ്വീഡിഷ് ഇതിഹാസം ഇബ്രഹിമോവിച് ഈ സീസണോടെ വിരമിക്കില്ല. താൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് 41കാരനായ ഇബ്ര ഇന്ന് പറഞ്ഞു. എ സി മിലാന്റെ താരമാണ് താൻ ഇപ്പോഴും എന്ന് ഇബ്ര പറഞ്ഞു. എസി മിലാൻ ഇപ്പോൾ കരാർ പുതുക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. മിലാൻ ഇബ്രക്ക് പുതിയ കരാർ നൽകിയില്ല എങ്കിൽ താരം ഇറ്റാലിയൻ ക്ലബായ മോൻസയിലേക്ക് പോകും.

മോൻസ തനിക്ക് ആയി ഒരു കരാർ ഒരുക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. എങ്കിലും ഇപ്പോൾ താൻ മിലാനിൽ ആണ്. ഇബ്ര കരാർ ചർച്ചകളെ കുറിച്ച് പറഞ്ഞു. കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് അവസാന ഒരു വർഷമായി കാര്യമായി ഫുട്ബോൾ കളിച്ചിട്ടില്ല. എങ്കിലും 41കാരനായ താരം ഇബ്ര താൻ ഫിറ്റ്നസ് വീണ്ടെടുത്തതായും അടുത്ത സീസൺ പഴയ ഫോമിലേക്ക് എത്താൻ ആകും എന്നുൻ വിശ്വസിക്കുന്നു.

Exit mobile version