ജയത്തോടെ സ്നൈഡറിന്റെ ഹോളണ്ട് കരിയറിന് അവസാനം

ഡച്ച് മിഡ്ഫീൽഡർ വെസ്ലി സ്നൈഡറിന്റെ ഹോളണ്ട് ജേഴ്സിയിലെ അവസാന മത്സരത്തിൽ ഹോളണ്ടിന് ജയൻ. ഇന്ന് പെറുവിനെ നേരിട്ട ഹോളണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഹോളണ്ടിന്റെ വിജയം. ഹോളണ്ടിന്റെ രണ്ട് ഗോളുകളും പിറന്നത് ഡിപായുടെ ബൂട്ടിൽ നിന്നായിരുന്നു‌

ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞായിരുന്നു സ്നൈഡർ ഇന്ന് ഇറങ്ങിയത്. 90 മിനുട്ടും അദ്ദേഹം കളിച്ചു. സ്നൈഡറിന്റെ കുടുംബവും സ്റ്റേഡിയത്തിൽ അവസാന മത്സരത്തിനായി എത്തിയിരുന്നു‌ ഹോളണ്ട് ജേഴ്സിയിലെ സ്നൈഡരെഇന്റെ 134ആം മത്സരമായിരുന്നു ഇത്. ഹോളണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡും സ്നൈഡറിനാണ്.

Exit mobile version