ഭാവി എന്താകും എന്ന് അറിയില്ല എന്ന് ഹകീമി

ഡോർട്മുണ്ടിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന റൈറ്റ് ബാക്ക് അഷ്റഫ് ഹകീമി തന്റെ ഭാവി എവിടെയാകുമെന്ന് അറിയില്ല എന്നു പറഞ്ഞു. ഇപ്പോൾ റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് ഹകീമി ജർമ്മനിയിൽ ഡോർട്മുണ്ടിനായി കളിക്കുന്നത്. ഈ സീസൺ കഴിഞ്ഞാൽ ഹകീമി തിരികെ റയലിൽ എത്തും എന്നാണ് കരുതുന്നത്.

എന്നാൽ റയലും താനുമായി അടുത്ത വർഷത്തേക്ക് ഒരു കരാറും ഇല്ല എന്ന് താരം പറഞ്ഞു. ഇപ്പോൾ ഡോർട്മുണ്ടിൽ കാഴ്ചവെക്കുന്ന പ്രകടനത്തിൽ താൻ സന്തോഷവാനാണ് എന്നും ഹകീമി പറഞ്ഞു. ഈ സീസൺ അവസാനം ആയാൽ എവിടെ ഇനി കളിക്കണം എന്ന് തീരുമാനിക്കും എന്നും മൊറോക്കൻ താരം പറഞ്ഞു. യുവന്റസ് അടക്കമുള്ള ടീമുകൾ ഹകീമിക്കായി ഇപ്പോൾ തന്നെ രംഗത്തുണ്ട്.

Exit mobile version