Picsart 23 11 13 20 29 43 020

വിജയം തുടർന്ന് ഗോകുലം കേരള, ലീഗിൽ ഒന്നാമത് തുടരുന്നു

കൊൽക്കത്ത:ട്രാവു എഫ് യെ എതിരില്ലാത്ത രണ്ട് ഗോുകൾക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ് സി ജൈത്രയാത്ര തുടരുന്നു. സീസണിലെ ആദ്യ അവേ മത്സരത്തിൽ ക്യാപ്റ്റൻ അലക്സ് സഞ്ചെസ് ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി, പതിനാറാം സെക്കൻഡിലായിരുന്നു സീസണിലെ ഏറ്റവും വേഗമേറിയ ഗോൾ പിറന്നത്, തുടരെ ആക്രമണങ്ങൾ കണ്ട ആദ്യ പകുതിയിൽ പതി നാറാം മിനിറ്റിൽ അലക്സ് വീണ്ടും ലക്ഷ്യം കണ്ടൂ.

ഗോളെന്ന് ഉറപ്പിച്ച ഒട്ടനവധി അവസരങ്ങൾ ലക്ഷ്യം കാണാതെ പോയി, ആദ്യപകുതിയിൽ സ്കോർ 2-0രണ്ടാം പകുതിയിൽ ഗോൾ കീപ്പർന് കിട്ടിയ റെഡ് കാർഡ് കാരണം പത്ത് പേരുമായി കളിച്ച ഗോകുലം, ആക്രമണങ്ങൾ ഒരുപാട് നടത്തിയെങ്കിലും ഗോൾ ആയില്ല, വിജയത്തോടെ ഗോകുലം പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാമതെത്തി.

ക്യാപ്റ്റൻ അലക്സ് ആണ് ഗോൾ വേട്ടക്കാരിൽ നിലവിൽ മുമ്പിൽ (8), അടുത്ത മത്സരത്തിന് 19ന് ശില്ലോങ് ലാജോങ് എഫ് സിക്ക് എതിരെ അവരുടെ തട്ടകത്തിൽ ഗോകുലം ഇറങ്ങും.

Exit mobile version