Picsart 25 06 20 19 03 00 372

മലയാളി ഡിഫൻഡർ സോയൽ ജോഷി ഗോകുലം കേരളയിൽ

കോഴിക്കോട്: മലയാളി ഡിഫൻഡർ സോയൽ ജോഷിയെ സ്വന്തം തട്ടകത്തിലെത്തിച്ച് ഗോകുലം കേരള എഫ് സി. റൈറ്റ് വിങ് ബാക് പൊസിഷനിൽ കളിക്കുന്ന 23 കാരൻ സോയൽ കഴിഞ്ഞ മൂന്നു സീസണിലായി ഐ എസ് എൽ ക്ലബ്ബായ ഹൈദരാബാദ് എഫ് സിക്ക് വേണ്ടിയാണ് പന്ത് തട്ടിയത്. എറണാകുളം സ്വദേശിയാണ്.

കരിയറിന്റെ ആദ്യഘട്ടങ്ങളിൽ സോയിൽ ഡോൺ ബോസ്കോ എഫ് എ, ഗോൾഡൻ ത്രെഡ്സ്, ബെംഗളൂരു യുണൈറ്റഡ് എന്നി ടീമുകൾക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഹൈദരാബാദ് എഫ് സിയുടെ ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു സോയൽ. 2022 ചാമ്പ്യൻസ് ആയ കേരള സന്തോഷ് ട്രോഫി ടീമിലും സോയൽ ഉണ്ടായിരുന്നു. ഡ്യൂറൻഡ് കപ്പ്, ഐ എസ് എൽ, ഐ ലീഗ് സെക്കന്റ്, തുടങ്ങിയ ഒട്ടനവധി ലീഗുകളിലും കളിച്ചിട്ടുണ്ട്.

“ഒരു മലയാളി എന്ന നിലയിൽ ഗോകുലം കേരള എഫ്‌സിയിൽ ചേരുന്നത് എനിക്ക് അഭിമാനകരമായ നിമിഷമാണ്. ടീമിനുവേണ്ടി ഞാൻ മികച്ച കളി തന്നെ പുറത്തെടുക്കും” സോയൽ ജോഷി പറഞ്ഞു.

“സോയൽ ഒരു മികച്ച കളിക്കാരനാണ്. ചെറുപ്പമാണെന്നതു കൂടാതെ ഏക്സ്‌പീരിയൻസ്ഡ് പ്ലയെർ കൂടെയാണ് സോയൽ. കേരളത്തിലെ പ്രാദേശിക പ്രതിഭകളെ സ്വന്തമാക്കുകയും അവസരങ്ങൾ നൽകുകയും എന്നത് എല്ലായ്പ്പോഴും ക്ലബ്ബിന്റെ വിഷന്റെ ഭാഗമാണ്.” ക്ലബ് പ്രസിഡന്റ് വിസി പ്രവീൺ പറഞ്ഞു.

Exit mobile version