Picsart 25 01 16 20 08 49 348

വിജയം തുടരാൻ ഗോകുലം കേരള ഇന്ന് ഇറങ്ങുന്നു

കോഴിക്കോട്: തുടർച്ചയായ രണ്ട് എവേ മത്സരത്തിലെ ജയങ്ങൾക്ക് ശേഷം ഗോകുലം കേരള എഫ് സി ജയം തേടി സ്വന്തം തട്ടകത്തിൽ ഇന്ന് കളത്തിലിറങ്ങുന്നു. പഞ്ചാബിൽ നിന്നുള്ള നാംധാരി എഫ്.സിയെയാണ് മലബാറിയൻസ് നേരിടുന്നത്.

അവസാന മത്സരത്തിൽ ഗോവയിൽനിന്നുള്ള ഡെംപോ എസ് സിയെ തോൽപ്പിച്ചതിന്റെ ആത്മിവിശ്വാസം മലബാറിയൻസിന് ചെറുതല്ലാത്ത ആശ്വാസം പകരുന്നുണ്ട്. മുന്നേറ്റത്തിലുണ്ടായിരുന്ന ഗോൾ വരൾച്ചക്ക് പരിഹാരം കണ്ടതിന്റെ ആത്മവിശ്വാസവും ടീമിനുണ്ട്. അവസാനമായി നടന്ന രണ്ട് എവേ മത്സരത്തിൽനിന്ന് ആറു ഗോളുകളാണ് ഗോകുലം നേടിയത്. ഒരു ഗോൾ പോലും വഴങ്ങുകയും ചെയ്തിട്ടില്ല.

നിലവിൽ നാംധാരി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. എട്ടു മത്സരങ്ങൾ കളിച്ച ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്തുമുണ്ട്. ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ 16 പോയിന്റുമായി പട്ടികയിൽ രണ്ടാമതെത്താനും ടീമിന് കഴിയും. അവസാന മത്സരത്തിൽ മലബാറിയൻസിനായി കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഇന്നത്തെ മത്സരത്തിലും കളിക്കുക.

” അവസാന രണ്ട് മത്സരത്തിലെ ജയം ടീമിന് ചെറുതല്ലാത്ത ആത്മിവശ്വാസം നൽകിയിട്ടുണ്ട്. താരങ്ങളെല്ലാം പരസ്പരം കണ്ക്ടഡ് ആയി എന്നത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്തായി കാണുന്നത്.” മുഖ്യ പരിശീലകൻ അന്റോണിയ റുവേഡ വ്യക്തമാക്കി.

“നിലവിൽ ടീമിൽ പരുക്കും മറ്റു കാര്യങ്ങളും ഇല്ലാത്തതിനാൽ ആദ്യ ഇലവനെ കളത്തിലിറക്കുന്ന കാര്യത്തിൽ സംശയമൊന്നമില്ല, ഹോം ഗ്രൗണ്ട് അഡ്വാൻറ്റേജ് മുതലാക്കി മൂന്ന് പോയിന്റ് നേടുക എന്നതാണ് ഇന്നത്തെ പ്രധാന ലക്ഷ്യം, അവസാന രണ്ട് മത്സരത്തിൽ ഗോൾ വഴങ്ങാതെയാണ് ടീം ആറു ഗോളുകൾ അടിച്ചുകൂട്ടിയത്. ഇത് പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും ടീമിന്റെ കരുത്തിനെയാണ് തെളിയിക്കുന്നത്” പരിശീലകൻ കൂട്ടിച്ചേർത്തു.

രാത്രി ഏഴിനാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്.

Exit mobile version