Picsart 25 06 15 20 46 47 992

ഗോകുലം കേരള മഴവിൽ ക്യാമ്പ് ഇനി കൊളത്തറ റിയോ ടർഫിൽ

കോഴിക്കോട്: ഗോകുലം കേരള fc യും, യൂണിറ്റി fc യും സംയുക്തമായി ഭിന്നശേഷി കൂട്ടുകൾക്കായി നടത്തുന്ന സൗജന്യ ഫുട്ബോൾ ക്യാമ്പ് കാലാവർഷം കാരണം കൊളത്തറ റിയോ ടർഫിലേക്ക് മാറ്റി. ക്യാമ്പ് പുതു സ്ഥലത്തേക്ക് മാറ്റുന്നതിനൊപ്പം തന്നെ ക്യാമ്പിലെ കുട്ടികൾക്കുള്ള രണ്ടാം സെറ്റ് ജേഴ്സിയും ഗോകുലം കേരള FC പുറത്തിറക്കി, വിതരണം ചെയ്തു.

നല്ലളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീമതി സുഭഗ പരിപാടിയുടെ മുഖ്യാഥിതിയായി. ഗോകുലം ഗ്രൂപ്പ്‌ DGM ബൈജു. എംകെ യുടെ സാന്നിധ്യത്തിലായിരുന്നു കുട്ടികൾക്കുള്ള പുതിയ ജേഴ്സി വിതരണം ചെയ്തത്.

4മാസത്തോളമായി മുടങ്ങാതെ നടക്കുന്ന മഴവിൽ ക്യാമ്പിലെ കുട്ടികൾക്ക് മഴക്കാലത്തും ബുദ്ധിമുട്ടുകൂടാതെ കളിക്കുന്നതിനാണ് പുതിയ ഗ്രൗണ്ടിലേക്ക് ക്യാമ്പ് മാറ്റുന്നത്. “ഭിന്നശേഷി കൂട്ടുകൾക്ക് ഭാവിയിൽ കൂടുതൽ അവസരങ്ങൾ ഫുട്ബോളിൽ കണ്ടെത്താനായേക്കും, നല്ലൊരു കായിക സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതിനും ഈ ക്യാമ്പ് വഹിക്കുന്ന പങ്കു ചെറുതല്ല” എന്ന് ഗോകുലം ഗ്രൂപ്പ്‌ DGM ബൈജു പറഞ്ഞു.

Exit mobile version