Picsart 24 12 07 23 15 52 359

ഐ ലീഗ്; ഗോകുലം കേരളക്ക് തോൽവി

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളക്ക് സീസണിലെ ആദ്യ തോൽവി, ചർച്ചിലിനായി കളിയിലെ ഏക ഗോൾ നേടിയത് സ്റ്റാൻലിയാണ് (13 ആം മിനുട്ട് ). സ്ഥിരം അറ്റാക്കിങ് ശൈലിയിൽ മുന്നേറാനും ഗോൾ കണ്ടെത്താനും ഗോകുലം മുന്നേറ്റ നിരക്കാവാതെ വന്നപ്പോൾ, കിട്ടിയ അവസരങ്ങൾ ക്വിക്ക് പാസിങ്ങിലൂടെ യും ടീം ഗെയിമിലൂടെയും ചർച്ചിൽ മികച്ച അവസരങ്ങളാക്കി മാറ്റി.

പതിവിൽ നിന്ന് വിപിന്നമായി സ്‌ട്രൈക്കേഴ്‌സ് നിറം മങ്ങിയതാണ് ഗോകുലത്തിന് വിനായത്. ആദ്യ പകുതിയിലെ ഗോളിന് മറുപടിയായി ഗോകുലം സ്‌ട്രൈക്കർ മാർട്ടിൻ ഷാവേസും ആബേലേടോയും പലപ്പോഴായി നടത്തിയ അറ്റക്കുകൾക്ക് ചർച്ചിൽ ഡിഫെൻഡേർസ് നന്നായി തടയിട്ടു.

രണ്ടാം പകുതിയിൽ ഡിഫെൻസിലും അറ്റാക്കിങ്ങിലും ഒരുപോലെ കോച്ച് റുവേട മാറ്റങ്ങൾ വരുത്തിയെങ്കിലും ഉദ്ദേശിച്ച ഫലം ഗ്രൗണ്ടിൽ വന്നില്ല. സുബ്സ്ടിട്യൂറ്റ് ആയി വന്ന സൂസൈരാജ് ഇടതുവിങ്ങിലൂടെ നടത്തിയ പല അറ്റാക്കുകളാണ് സെക്കന്റ് ഹാൾഫിലെ മികച്ചത് എന്ന് തോന്നിപ്പിച്ചവ. വി പി സുഹൈർ ഉൾപ്പെടെ ഉള്ള പ്ലയെര്സ് സമാനമായി വിങ്ങിലൂടെ അക്രമങ്ങൾ അനവധി നടത്തിയെങ്കിലും, ഗോൾ കണ്ടെത്താനായില്ല, പലതും ഫൈനൽ പാസ്സിലും, ഫിനിഷിങ്ങിലും തെറ്റുകൾ പറ്റി ലക്‌ഷ്യം കാണാതെ പോയി കൊണ്ടിരുന്നു , സുബ്സ്ടിട്യൂറ്റ് ആയി വന്ന സെന്തമിഴ് ബെസിക്കിൽ കിക്കിലൂടെ നടത്തിയ മികച്ച ഒരു ഗോൾ ശ്രമവും പരാജയപ്പെട്ടപ്പോൾ, പിന്നീട് അവശേഷിച്ച മിനിറ്റുകളിൽ വിജയം കണ്ടെത്തൽ അപ്രാപ്യമായിരുന്നു.

തോൽവിയോടെ ഗോകുലം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം ഡിസംബർ 19 നു രാജസ്ഥാൻ യുണൈറ്റഡ് എഫ് സി ക്കെതിരെയാണ്.

Exit mobile version