Picsart 23 08 22 20 27 19 722

ഗോകുലം കേരളയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഗോകുലം കേരളക്ക് പരാജയം. ഇന്ന് ബെംഗളൂരു എഫ് സിയെ നേരിട്ട ഗോകുലം കേരള മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്‌. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ റോബിന്റെ ഗോളിലൂടെ ബെംഗളൂരു ലീഡ് എടുത്തു. ഗോകുലം സമനില ഗോളിനായി ശ്രമിച്ചു എങ്കിലും 89ആം മിനുട്ടിൽ ലാല്പെക്ലുവയിലൂടെ രണ്ടാം ഗോൾ നേടി ബെംഗളൂരു വിജയം ഉറപ്പിച്ചു.

ഗോകുലം 6 പോയിന്റുമായി നേരത്തെ തന്നെ ക്വാർട്ടർ യോഗ്യത ഉറപ്പിച്ചിരുന്നു. ഗോകുലം കേരള ക്വാർട്ടർ ഫൈനലിൽ ഇനി ഈസ്റ്റ് ബംഗാളിനെ നേരിടും. അഞ്ചു പോയിന്റ് നേടി ഗ്രൂപ്പിൽ ബെംഗളൂരു രണ്ടാമത് ഫിനിഷ് ചെയ്തു എങ്കിലും അവർക്ക് അടുത്ത റൗണ്ട് യോഗ്യത ലഭിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Exit mobile version