Picsart 25 01 26 22 53 06 716

ഇന്ത്യൻ വനിതാ ലീഗിൽ വിജയം തുടർന്ന് ഗോകുലം കേരള

കോഴിക്കോട്: ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ തുടർച്ചയായ രണ്ടാം ജയവുമായി ഗോകുലം കേരള. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഹോപ്സ് ഫുട്ബോൾ ക്ലബിനെയാണ് ഗോകുലത്തിൻ്റെ വനിതകൾ മുട്ടുകുത്തിച്ചത്.

ഉഗാണ്ടൻ താരം ഫസീലയുടെ ഇരട്ട ഗോളായിരുന്നു ഗോകുലത്തിന് തുണയായത്. 40, 82 മിനുട്ടുകളിലായിരുന്നു താരത്തിൻ്റെ നോട്ടുകൾ പിറന്നത്. മത്സരം തുടങ്ങി ഇരു ടീമുകളും അക്രമണ പ്രത്യാക്രമണങ്ങളുമായി കളം നിറഞ് കളിച്ചു. ഒടുവിൽ ഗോകുലം ആഗ്രഹിച്ച സമയം എത്തി. 42 മിനുട്ടിൽ ഫസീല ഗോകുലത്തിന് ലീഡ് സമ്മാനിച്ചു. ഒരു ഗോൾ ലീഡ് നേടിയതോടെ ആത്മവിശ്വാസത്തോടെ പന്തു തട്ടിയ വനിതകൾ ആധികാരിക ജയമാണ് നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിൻ്റെ ലീഡുമായി മത്സരം പൂർത്തിയാക്കിയ ഗോകുലം രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും നേടിയത്.

രണ്ടാം പകുതിയിൽ എതിർ ടീമിനെ ശക്തമായി പ്രതിരോധിച്ച മലമ്പാറിയൻസ് 84 മിനുട്ടിൽ രണ്ടാം ഗോളും നേടി വിജയത്തിൻ്റെ വക്കിലെത്തി. ഇത്തവണയും ഫസീല തന്നെയായിരുന്നു സ്കോറർ. രണ്ട് ഗോൾ ലീഡ് നേടിയതോടെ ജയം ഉറപ്പിച്ച ഗോകുലം ശക്തമായി ശ്രമിച്ചതോടെ ഒരു ഗോൾ കൂടി നേടി വിജയം ഉറപ്പിച്ചു. 94 മിനുട്ടിൽ കാതറിൻ്റെ വകയായിരുന്നു മൂന്നാം ഗോൾ. ജയിച്ചതോടെ നാല് മത്സരത്തിൽ നിന്ന് ഗോകുലത്തിന് എട്ട് പോയിൻ്റ് ആയി. ഫെബ്രുവരി രണ്ടിന് ഈസ്റ്റ് ബംഗാളിനെതിരേയാണ് ഗോകുലത്തിൻ്റെ അടുത്ത മത്സരം.


“മത്സരത്തിൻ്റെ തുടക്കം മുതൽ പന്ത് ഹോൾഡ് ചെയ്ത് കളിക്കാൻ സാധിച്ചു. പ്രധാനമായും പ്രതിരോധത്തിലെ കരുത്താണ് ഇന്ന് ഗോൾ വഴങ്ങാതിരിക്കാൻ കാരണം, പരിശീലകൻ രഞ്‌ജൻ ച3ധരി വ്യത്മാക്കി. തുടർച്ചയായുള്ള രണ്ട് ജയം ടീമിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. തുടർന്നുള്ള മത്സരങ്ങളിൽ ഈ ആത്മ വിശ്വാസം കരുത്താകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version