Picsart 25 02 19 03 19 34 785

ഫെയ്‌നൂർഡ് എസി മിലാനെ പുറത്താക്കി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലേക്ക്

സാൻ സിറോയിൽ എസി മിലാനെ തളച്ച് ഫെയ്‌നൂർഡ് ചാമ്പ്യൻസ് ലീഗിലെ അവസാന 16ൽ എത്തി. ഇന്ന് 1-1ന്റെ സമനില സമ്പാദിച്ച ഫെയ്നൂർഡ്, 2-1 എന്ന അഗ്രഗേറ്റ് വിജയം നേടി.

സാന്റിയാഗോ ഗിമെനസ് 36 സെക്കൻഡിനുള്ളിൽ നേടിയ ഗോൾ മിലാന് തുടക്കത്തിൽ തന്നെ ലീഡ് നൽകി. എന്നിരുന്നാലും, രണ്ടാം പകുതിയിൽ തിയോ ഹെർണാണ്ടസ് ബോക്സിൽ ഡൈവ് ചെയ്തതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മിലാനിലെ രാത്രി മാറി.

പകരക്കാരനായ ജൂലിയൻ കരാൻസ 73-ാം മിനിറ്റിൽ നിർണായകമായ ഹെഡ്ഡർ ഗോളിലൂടെ ഫെയ്‌നൂർഡിന് സമനില നേടിക്കൊടുത്തു. ഇനി അടുത്ത റൗണ്ടിൽ ഡച്ച് ടീം ഇന്റർ മിലാനെയോ ആഴ്‌സണലിനെയോ ആകും നേരിടുക.

Exit mobile version