Picsart 23 05 26 23 38 41 469

ജർമ്മനിയിൽ ഇന്ത്യൻ യുവനിരക്ക് വീണ്ടും വിജയം

ജർമ്മൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന് ഒരു വിഅജ്യം കൂടെ. ഓഗ്സ്ബർഗിലെ പോൾ റെൻസ് അക്കാദമിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ എഫ് സി ഓഗ്സ്ബർഗ് അണ്ടർ 17 ടീമിനെ 3-1 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. ഇന്ത്യയുടെ അണ്ടർ 17 ടീമിന്റെ ജർമ്മനിയിലെ മൂന്നാമത്തെ പരിശീലന മത്സരവും ജർമ്മനിയിലെ രണ്ടാം വിജയവുമാണിത്.

ജർമ്മനിയിലെ ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യ കഴിഞ്ഞ മത്സരത്തിൽ SSV Reutlingen U-16-നെ 6-1ന് പരാജയപ്പെടുത്തിയിരുന്നു. ഇന്ന് 13-ാം മിനിറ്റിൽ ലാൽപെഖ്‌ലുവ നൽകിയ മിന്നുന്ന ക്രോസ് ലെയ്‌ഷ്‌റാം ഡാനി മെയ്‌റ്റി ഗോളാക്കി മാറ്റിയതോടെയാണ് ഇന്ത്യ സ്‌കോറിങ്ങ് തുറന്നത്. ഒരു പെനാൾട്ടിയിലൂടെ ഫിൻ ഹെൻസെ ഓഗ്സ്ബർഗിന് സമനില നൽകി.

54-ാം മിനിറ്റിൽ ഡാനി വൻലാൽപെക ഗൈറ്റിന് പന്ത് നൽകിയതോടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. ഏതാനും മിനിറ്റുകൾക്ക് ശേഷം, ലാൽപെഖ്‌ലുവ ഒരു ഫ്രീ-കിക്കിലൂടെ ഡാനിയെ കണ്ടെത്തുകയും ഡാനി വിജയം ഉറപ്പാക്കിയ മൂന്നാം ഗോൾ നേടുകയും ചെയ്തു.

Exit mobile version