Picsart 23 08 30 10 31 53 882

ഫുൾഹാമിനോട് തോറ്റ് സ്പർസ് ലീഗ് കപ്പിൽ നിന്ന് പുറത്ത്

സ്പർസ് ലീഗ് കപ്പിൽ രണ്ടാം റൗണ്ടിൽ തന്നെ പുറത്ത്‌. ഇന്നലെ നടന്ന മത്സരത്തിൽ ഫുൾഹാമിനോട് പരാജയപ്പെട്ടാണ് സ്പർസ് പുറത്തായത്‌. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3ന് ആയിരുന്നു ഫുൾഹാമിന്റെ വിജയം.

മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ബോൺമൗത്തിനെയും തോൽപ്പിച്ച ആത്മ വിശ്വാസത്തിൽ ഇറങ്ങിയ സ്പർസ് പക്ഷെ ഫുൾഹാമിനെതിരെ പതറി. സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഒമ്പത് മാറ്റങ്ങൾ വരുത്തിയത് അണ് സ്പർസിന് തിരിച്ചടിയായത്. 19ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ക്രേവങ്കോട്ടേജിൽ ഫുൾഹാം ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീലിയൻ താരം റിച്ചാർലിസൻ സ്പർസിന് സമനില നൽകി.

പക്ഷെ പിന്നീട് ഗോൾ ഒന്നും പിറന്നില്ല. കളി ഷൂട്ടൗട്ടിലേക്ക് എത്തിൽ. സ്പർസിന്റെ ഡേവിൻസൺ സാഞ്ചേസ് പെനാൾട്ടി നഷ്ടപ്പെടുത്തിയതോടെ 5-3ന് ഫുൾഹാം കളി ജയിച്ച് മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Exit mobile version