Picsart 23 06 29 16 58 16 474

ഫിഫ റാങ്കിംഗ്; അർജന്റീന തന്നെ ഒന്നാമത്, ബ്രസീലിന്റെ പോയിന്റ് കുറഞ്ഞു, മൂന്നാമത് തുടരുന്നു

ലോക ചാമ്പ്യന്മാരായ അർജന്റീന ഫിഫ റാങ്കിംഗിൽ ഒന്നാമത് തുടരുന്നു. ഇന്ന് (ജൂൺ 29) പുറത്ത് വന്ന ഫിഫ റാങ്കിംഗിൽ അർജന്റീന ഒന്നാമത് തുടരുകയാണ്‌. ഏപ്രിലിലെ റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് അർജന്റീന ഒന്നാമത് എത്തിയിരുന്നു. ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന രണ്ട് മത്സരങ്ങൾ വിജയിച്ചത് കൊണ്ട് അർജന്റീന ഒന്നാമത് തുടരാൻ കാരണമായി. അർജന്റീനക്ക് 2 പോയിന്റ് കൂടി 1843 പോയിന്റിൽ എത്തി. ഫ്രാൻസിനും 1843 പോയിന്റ് ഉണ്ട്. അവർ രണ്ടാമത് നിൽക്കുന്നു.

ബ്രസീലിന് ഈ ഇന്റർ നാഷണൽ ബ്രേക്കിലും തിരിച്ചടികൾ നേരിട്ടത് കൊണ്ട് പോയിന്റുകൾ നഷ്ടമായി. 5 പോയിന്റ് കുറഞ്ഞ് 1828 പോയിന്റിലേക്ക് ബ്രസീൽ താഴ്ന്നു. എന്നാൽ അവർ ഇപ്പോഴും മൂന്നാമത് തന്നെ തുടരുന്നുണ്ട്.

ബെൽജിയം 5ആം സ്ഥാനത്ത് താഴ്ന്നപ്പോൾ ഇംഗ്ലണ്ട് 4ആം സ്ഥാനത്തേക്ക് എത്തി. നെതർലന്റ്സ് ഏഴാമത് താഴുകയും നാഷൺസ് ലീഗ് ഫൈനലിൽ എത്തിയ ക്രൊയേഷ്യ ആറാം സ്ഥാനത്തേക്കും മാറി. ഇറ്റലി 8, പോർച്ചുഗൽ 9, സ്പെയിൻ 10 എന്നിവരുടെ റാങ്കിംഗിൽ മാറ്റം ഇല്ല. ഇന്ത്യ 1 സ്ഥാനം മെച്ചപ്പെടുത്തി റാങ്കിംഗിൽ 100ആം സ്ഥാനത്ത് എത്തി.

റാങ്കിംഗ്;

Exit mobile version