എഫ് സി കേരളയുടെ സ്പോൺസറായി ഇസാഫ് ബാങ്ക്

കേരളത്തിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ എഫ് സി കേരളയ്ക്ക് പുതിയ സ്പോൺസർ. സ്മാൾ ഫിനാൻസ് ബാങ്കായ ഇസാഫാണ് എഫ് സി കേരളയുടെ മുഖ്യ സ്പോൺസറായി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള മറ്റൊരു ഷെഡ്യൂൾഡ് ബാങ്കായി മാറാൻ ഒരുങ്ങുന്ന ഇസാഫുമായുള്ള സഹകരണം എഫ് സി കേരളയെയും മുന്നോട്ട് നയിക്കുമെന്ന് ല്ലബ് കരുതുന്നു.

ഇപ്പോൾ കേരള പ്രീമിയർ ലീഗിൽ സെമിയിൽ എത്തിയിരിക്കുന്ന ടീമാണ് എഫ് സി കേരള. ചരിത്രത്തിൽ ആദ്യമായാണ് എഫ് സി കേരള കെ പി എല്ലിന്റെ ഫൈനലിൽ എത്തുന്നത്. ഈ സീസണിൽ തന്നെ തൃശ്ശൂർ സൂപ്പർ ഡിവിഷൻ റണ്ണേഴ്സ് അപ്പും ആയിരുന്നു എഫ് സി കേരള. ഇസാഫുമായുള്ള സഹകരണം തങ്ങളുടെ ഫുട്ബോൾ സ്വപ്നങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാൻ ഉപകരിക്കും എന്ന് ക്ലബ് പ്രത്യാശ പ്രകടിപ്പിച്ചു.

Exit mobile version