Picsart 24 07 07 09 55 54 813

യൂറോ കപ്പ് – കോപ അമേരിക്ക സെമി ഫൈനൽ ഫിക്സ്ചറുകൾ അറിയാം

ഇന്ന് ബ്രസീലിന്റെ മത്സരം കൂടെ കഴിഞ്ഞതോടെ ഫുട്ബോളിലെ രണ്ട് വലിയ ടൂർണമെന്റുകളുടെയും സെമി ഫൈനലുകൾ തീരുമാനമായി. കോപ അമേരിക്ക സെമി ഫൈനലിൽ അർജന്റീന കാനഡയെയും കൊളംബിയ ഉറുഗ്വേയെയും നേരിടും. ബുധനാഴ്ച പുലർച്ചെ ആണ് കോപ അമേരിക്കയിലെ ആദ്യ സെമി നടക്കുന്നത്. അന്ന് പുലർച്ചെ 5.30ന് നടക്കുന്ന മത്സരത്തിൽ അർജന്റീന കാനഡയെ നേരിടും.

വ്യാഴാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കൊളംബിയയും ഉറുഗ്വേയും ആണ് പരസ്പരം ഏറ്റുമുട്ടുക. ജൂലൈ 16 തിങ്കളാഴ്ച പുലർച്ചെ ആണ് കോപ അമേരിക്ക ഫൈനൽ നടക്കുന്നത്.

യൂറോ കപ്പിലെ ആദ്യ സെമി ഫൈനലിൽ ചൊവ്വാഴ്ച രാത്രി 12.30ന് ഫ്രാൻസ് സ്പെയിനെ നേരിടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമി ഫൈനലിൽ നെതർലന്റ്സ് ഇംഗ്ലണ്ടിനെയും നേരിടും.

Exit mobile version