Picsart 23 07 22 00 49 29 241

എമ്രെ ചാൻ ഡോർട്മുണ്ടിൽ കരാർ പുതുക്കി

ബൊറൂസിയ ഡോർട്ട്മുണ്ടിൽ എമ്രെ ചാൻ കരാർ പുതുക്കി‌. താരം മൂന്ന് വർഷത്തെ പുതിയ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്‌. ചാനിന്റെ കരാർ വരാനിരിക്കുന്ന സീസണിന്റെ അവസാനത്തിൽ കാലഹരണപ്പെടാർ ഇരിക്കുകയായുരുന്നു. എമ്രെ ചാൻ ക്ലബിൽ തുടരാൻ ആയി വേതനം കുറക്കാൻ തയ്യാറായതായും റിപ്പോർട്ടുകൾ ഉണ്ട്.

ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം കഴിഞ്ഞ സീസണിലെ മികച്ച രണ്ടാം പകുതി ആയിരുന്നു എംറെ ചാന്. ഡോർട്മുണ്ടിനായുള്ള പ്രകടനങ്ങൾ അദ്ദേഹത്തെ ജർമ്മൻ ടീമിലേക്ക് തിരികെയെത്തിച്ചിരുന്നു‌. മാർക്കോ റിയൂസ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന അവസരത്തിൽ എന്രെ ചാൻ അടുത്ത സീസണിൽ ഡോർട്മുണ്ട് ക്യാപ്റ്റൻ ആകും എന്നും റിപ്പോർട്ടുകൾ ഉണ്ട്‌.

2020 ൽ യുവന്റസിൽ നിന്ന് ഡോർട്മുണ്ടിൽ എത്തിയ ചാൻ ഇതുവരെ 121 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version