Picsart 25 03 22 10 41 05 856

അർജന്റീനയ്ക്കായി 50 മത്സരങ്ങളിൽ നിന്ന് 36 ക്ലീൻ ഷീറ്റുകൾ!! എമിലിയാനോ മാർട്ടിനെസ്

അർജന്റീന ദേശീയ ടീമിനൊപ്പമുള്ള തന്റെ മികച്ച പ്രകടനം തുടരുകയാണ് എമിലിയാനോ മാർട്ടിനെസ്. വെറും 50 മത്സരങ്ങളിൽ നിന്ന് തന്റെ 36-ാമത്തെ ക്ലീൻ ഷീറ്റ് ഇന്ന് അദ്ദേഹം നേടി. 2026 ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഉറുഗ്വേയ്‌ക്കെതിരായ അർജന്റീനയുടെ 1-0 വിജയത്തോടെ ആണ് ആസ്റ്റൺ വില്ല ഗോൾകീപ്പർ ഈ നാഴികക്കല്ല് പിന്നിട്ടത്.

ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മാർട്ടിനെസ്, അന്താരാഷ്ട്ര കരിയറിൽ അർജന്റീനക്ക് ഒപ്പം നാല് തോൽവികൾ മാത്രമെ നേരിട്ടിട്ടുള്ളൂ. അർജന്റീനയ്‌ക്കൊപ്പം ഇതുവരെ നാല് ട്രോഫികൾ നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അർജന്റീന ഗോൾകീപ്പർമാരുടെ പട്ടികയിൽ മാർട്ടിനെസ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി, ലോകകപ്പ് ജേതാവായ ഉബാൽഡോ ഫില്ലോളിനും (54 മത്സരങ്ങൾ) രാജ്യത്തിന്റെ റെക്കോർഡ് ഉടമയായ സെർജിയോ റൊമേറോയ്ക്കും (96 മത്സരങ്ങൾ) പിന്നിലാണ് ഇപ്പോൾ എമി ഉള്ളത്.

Exit mobile version