Picsart 23 03 26 02 51 27 409

അവസരം കിട്ടാൻ മാഞ്ചസ്റ്റർ വിടുമെന്ന സൂചനയുമായി എലാംഗ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫോർവേഡ്, ആന്റണി എലങ്ക ക്ലബ് വിടാൻ സാധ്യത. സ്വീഡിഷ് അറ്റാക്കിംഗ് താരം ഓൾഡ് ട്രാഫോർഡിൽ കളിക്കാനുള്ള സമയക്കുറവിൽ ഉള്ള നിരാശ പ്രകടിപ്പിച്ചു, സ്ഥിരമായി കളിക്കുന്നത് തനിക്ക് പ്രധാനമാണെന്നും പ്രസ്താവിച്ചു. എലാംഗയ്ക്ക് വേണ്ടി ഡോർട്മുണ്ട് അടക്കമുള്ള യൂറോപ്യൻ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് എത്തിയതിനു ശേഷം അധികം അവസരങ്ങൾ എലാംഗയ്ക്ക് ലഭിച്ചിട്ടില്ല. താൻ ടെൻ ഹാഗിനോട് അവസരം ഇല്ലാത്തതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നു എലംഗ വെളിപ്പെടുത്തി. താൻ കഠിന പരിശീലനം തുടരും എന്നും സമ്മറിൽ ഭാവിയെ കുറിച്ച് ഒരു തീരുമാനം എടുക്കും എന്നും എലാംഗ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് എലാംഗ.

Exit mobile version