Picsart 23 03 31 00 53 00 285

യുവന്റസിൽ കരാർ പുതുക്കാൻ ഉറപ്പിച്ച് ഡി മരിയ

ഡി മരിയ യുവന്റസിൽ തന്നെ തുടരാൻ ആണ് സാധ്യത എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പുതിയ കരാറുമായി ബന്ധപ്പെട്ട് ക്ലബ്ബുമായി ഡി മരിയ ചർച്ചകൾ നടത്തുകയാണ് എന്നും ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. ഡി മരിയ തുർക്കി ക്ലബുമായും അമേരിക്കൻ ക്ലബുമായി ചർച്ചകൾ നടത്തി എന്നുള്ള വാർത്തകൾ തെറ്റാണെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

ഒരു സീസൺ കൊണ്ട് ഇറ്റലി വിടും എന്ന് നേരത്തെ പറഞ്ഞിരുന്ന ഡി മരിയ ക്ലബിൽ സന്തോഷവാൻ ആയതിനാൽ ആണ് ടൂറിനിൽ തുടരാനുള്ള ആലോചന ആരംഭിച്ചത്. സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിൽ ആയിരുന്നു അർജന്റീനിയൻ ഫോർവേഡ് പി എസ് ജിയിൽ നിന്ന് യുവന്റസിനൊപ്പം ചേർന്നത്‌. ഡി മരിയക്ക് താല്പര്യം ഉണ്ടെങ്കിൽ യുവന്റസിൽ ഒരു വർഷം കൂടെ തുടരാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ട്.‌ അർജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ ഇപ്പോൾ യുവന്റസിനായും ഗംഭീര പ്രകടനങ്ങൾ നടത്തുകയാണ്‌. ‌

Exit mobile version