De Gea

ഡേവിഡ് ഡി ഹിയ 2028 വരെ ഫിയോറൻ്റീനയിൽ


വെറ്ററൻ സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് ഡി ഹിയ ഫിയോറൻ്റീനയിൽ തൻ്റെ കരാർ 2028 ജൂൺ വരെ നീട്ടി. ഈ സീസണിൽ ഫ്ലോറൻസിൽ 42 മത്സരങ്ങളിൽ കളിക്കുകയും 11 ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്ത ഡി ഹിയക്ക് പുതിയ കരാറിലൂടെ പ്രതിവർഷം 2.7 ദശലക്ഷം യൂറോയും ബോണസുകളും ലഭിക്കും, ഇത് അദ്ദേഹത്തിൻ്റെ ഇപ്പോഴത്തെ ശമ്പളത്തിൻ്റെ ഇരട്ടിയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഒരു വർഷത്തോളം ക്ലബ്ബുകളൊന്നും ഇല്ലാതിരുന്ന 34 കാരൻ, എഎസ് മൊണാക്കോ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ച് ഫിയോറൻ്റീനയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

Exit mobile version