Picsart 25 07 06 23 46 20 148

ബ്രസീലിയൻ ക്ലബായ ബൊടഫോഗോയുടെ പരിശീലകനായി ഡേവിഡ് ആഞ്ചലോട്ടി


ബ്രസീലിയൻ ക്ലബായ ബൊടഫാഗോ പുതിയ പരിശീലക സ്ഥാനത്തേക്ക് ഡേവിഡ് ആഞ്ചലോട്ടിയെ കൊണ്ടു വരുന്നു. റയൽ മാഡ്രിഡിന്റെ സഹപരിശീലകനായിരുന്ന ഡേവിഡ്, സാബി അലോൺസോ പുതിയ പരിശീലകനായി എത്തിയതോടെ ക്ലബ്ബ് വിട്ടിരുന്നു. പിതാവായ ആഞ്ചലോട്ടിക്ക് ഒപ്പം ബ്രസീൽ ദേശീയ ടീമിലേക്ക് അദ്ദേഹം പോവാതിരുന്നതും മുഖ്യ പരിശീലകൻ ആവാൻ ആയിരുന്നു.


ഡേവിഡ് ആഞ്ചലോട്ടിക്ക് നേരത്തെ റേഞ്ചേഴ്സിന്റെ ഓഫറും ഉണ്ടായിരുന്നു. എന്ന ആ ചർച്ചകൾ ഫലം കണ്ടില്ല. ഇതിനുമുമ്പ് പിഎസ്ജി, നാപ്പോളി, എവർട്ടൺ, ബയേൺ മ്യൂണിക്ക് എന്നീ ക്ലബ്ബുകളിലും തന്റെ പിതാവായ ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് ഒപ്പം ഡേവിഡ് പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version