Picsart 23 02 21 17 17 18 309

ഡാനി ആൽവേസിന് ജാമ്യമില്ല, ബ്രസീലിയൻ താരം ജയിലിൽ തുടരും

ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് ഇന്നും ജാമ്യം ലഭിച്ചില്ല. ബാഴ്സലോണ കോടതി താരത്തിന് ജാമ്യം നിഷേധിച്ചു. അതുകൊണ്ട് തന്നെ താരം ജയിലിൽ തുടരേണ്ടി വരും.ഒരു മാസം മുമ്പ് ആയിരുന്നു ബാഴ്സലോണ പോലീസ് ബ്രസീലിയൻ താരത്തെ അറസ്റ്റ് ചെയ്തു. ലൈംഗികാതിക്രമണ കേസിൽ ആണ് താരം ജയിലിൽ കിടക്കുന്നത്. .

ബാഴ്‌സലോണയിൽ ഒരു നൈറ്റ് ക്ലബിൽ ഒരു സ്ത്രീക്ക് എതിരെ നടന്ന ലൈംഗികാതിക്രമത്തിന് ആണ് ആൽവസ് പിടിയിലായത്. ആൽവസ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു എങ്കിലും കോടതി തെളിവുകൾ കണ്ടെത്തിയതിനാൽ ആണ് അറസ്റ്റ് ചെയ്തത്. എല്ലാ തെളിവും ഇപ്പോഴും താരത്തിന് എതിരെ ആയതിനാൽ വലിയ ശിക്ഷ തന്നെ നേരിടേണ്ടി വരും.

Exit mobile version