Picsart 25 07 03 22 28 59 923

അന്റോണി മിലാംബോയെ ബ്രെന്റ്ഫോർഡ് സൈൻ ചെയ്തു



പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെൻ്റ്ഫോർഡ്, ഫിയെനൂർഡിന്റെ യുവ ഡച്ച് മിഡ്ഫീൽഡർ അന്റോണി മിലാംബോയെ സ്വന്തമാക്കി. അഞ്ച് വർഷത്തേക്കാണ് കരാർ. ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
20 വയസ്സുകാരനായ മിലാംബോ, എറെഡിവിസിയിലെ തകർപ്പൻ പ്രകടനത്തോടെ മുൻനിര ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.

16-ആം വയസ്സിൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച മിലാംബോ, ഫിയെനൂർഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. ക്ലബ്ബിനായി 60 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടിയ ശേഷമാണ് താരം ഡച്ച് ഭീമന്മാരെ വിടുന്നത്.



മിലാംബോയുടെ വരവ് 2025-26 സീസണിന് മുന്നോടിയായി ബ്രെൻ്റ്ഫോർഡിന്റെ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് നൽകും. ഓഗസ്റ്റ് 17-ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെയാണ് ബ്രെൻ്റ്ഫോർഡിന്റെ സീസണിലെ ആദ്യ മത്സരം.

Exit mobile version