Picsart 25 01 22 15 11 37 986

ചാമ്പ്യൻസ് ലീഗ് തോൽവിക്ക് പിന്നാലെ ഡോർട്ട്മുണ്ട് നൂറി സാഹിനെ പുറത്താക്കി

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ബൊളോണയോട് 2-1 ന് തോറ്റതിന് പിന്നാലെ ബൊറൂസിയ ഡോർട്ട്മുണ്ട് അവരുടെ ഹെഡ് കോച്ച് നൂറി സാഹിനെ പുറത്താക്കി. ഡോർട്ട്മുണ്ടിന്റെ തുടർച്ചയായ നാലാമത്തെ തോൽവിയാണിത്. ബുണ്ടസ്ലിഗയിൽ അവർ പത്താം സ്ഥാനത്തുമാണ്. ഒന്നാമതുള്ള ബയേൺ മ്യൂണിക്കിനെക്കാൾ 20 പോയിന്റ് പിന്നിലാണ് ഡോർട്മുണ്ട് ഇപ്പോൾ.

കഴിഞ്ഞ സമ്മറിൽ ആയിരുന്നു സാഹിൻ മുഖ്യ പരിശീലകനായി സ്ഥിര കരാറിൽ ചുമതലയേറ്റത്‌. എറിക് ടെൻ ഹാഗ് ഡോർട്മുണ്ടിന്റെ അടുത്ത പരിശീലകനാകും എന്ന് റിപ്പോർട്ടുകൾ.

സാഹിന് കീഴിൽ, ഡോർട്ട്മുണ്ട് 15 എവേ മത്സരങ്ങളിൽ ഒമ്പതെണ്ണത്തിലും തോറ്റു, ജർമ്മൻ കപ്പിലെ റൗണ്ട് ഓഫ് 32ലും അവർ പരാജയപ്പെട്ടിരുന്നു.

Exit mobile version