ബൂട്ടിയയുടെ ജീവിതം സിനിമ ആകുന്നു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബെയ്ചുങ് ബൂട്ടിയയുടെ ജീവിതം സിനിമ ആകുന്നു. സംവിധായകനായ ആനന്ദ് കുമാർ ആകും സിനിമ ഒരുക്കുക. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന സിനിമയുടെ സംവിധായകനെയും നായകനെയും ഉടൻ പ്രഖ്യാപിക്കും എന്ന് ആനന്ദ് കുമാർ പറഞ്ഞു. 2018 ലോകകപ്പിന്റെ സമയത്താണ് ഇങ്ങനെയൊരു സിനിമയെ കുറിച്ച് ആദ്യമായി ചിന്തിച്ചത് എന്നും അതു സത്യമാകുന്നതിൽ സന്തോഷമുണ്ട് എന്നും ആനന്ദ് കുമാർ പറഞ്ഞു.

ഇങ്ങനെയൊരു സിനിമ വരുന്നതിൽ സന്തോഷം ഉണ്ടെന്ന് ബൂട്ടിയയും പറഞ്ഞു. തന്റെ ജീവിതത്തിനോട് സിനിമയ്ക്ക് നീതി പുലർത്താൻ ആകും എന്ന് തന്നെയാണ് തന്റെ വിശ്വാസം എന്നും ബൂട്ടിയ പറഞ്ഞു. സർക്കാർ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയ പ്രശാന്ത് പാണ്ടെ ആണ് ഈ സിനിമയ്ക്ക് കഥ ഒരുക്കുന്നത്. കായിക താരങ്ങളായ എം എസ് ധോണി, മിൽക സിങ്, മേരി കോം, പാൻ സിംഗ് ടോമർ, സചിൻ തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കി നേരത്തെ തന്നെ സിനിമ ഇറങ്ങിയിരുഞ്ഞ്.

Exit mobile version