ബാഴ്സലോണയ്ക്ക് എതിരെ നിയമനടപടിയുമായി നെയ്മർ

ബ്രസീലിയൻ താരം നെയ്മർ ബാഴ്സലോണക്കെതിരെ വീണ്ടും തിരിയുന്നു. നെയ്മറിന്റെ പേമെന്റ് ബോണസുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിലാണ് വീണ്ടും നെയ്മർ നടപടിയുമായി മുന്നോട്ട് പോകുന്നത്. നേരത്തെ തന്ന വിവാദമായ പ്രശ്നം നെയ്മർ ബാഴ്സലോണയിലേക്ക് തിരികെ പോകും എന്ന ചർച്ചകൾ വന്നതിനാൽ മാറ്റിവെച്ചതായിരുന്നു.

നേരത്തെ ഉണ്ടാക്കിയ കരാർ അനുസരിച്ച് നെയ്മറിന് ലോയലിറ്റി ബോണസായി ബാഴ്സലോണ മൂന്ന് മില്യണോളം നൽകാനുണ്ടായിരുന്നു. അത് ആവശ്യപ്പെട്ടാണ് ഇപ്പോൾ നെയ്മർ നിയമപരമായി നീങ്ങുന്നത്. ഈ നടപടി നെയ്മറിന്റെ ബാഴ്സലോണയിലേക്കുള്ള മടക്കത്തിന് തിരിച്ചടിയാകും.

Exit mobile version