മോഹൻ ബഗാനെ ഗോളിൽ മുക്കി ബാഴ്‌സലോണ ലെജന്റ്സ്

ബാഴ്‌സലോണ ലെജന്റ്സും മോഹൻ ബഗാൻ  ലെജന്റ്സും തമ്മിലുള്ള മത്സരത്തിൽ ബാഴ്‌സലോണക്ക് ഏകപക്ഷീയ ജയം. ഏകപക്ഷീയമായ 6 ഗോളുകൾക്കാണ് ബാഴ്‌സലോണ മോഹൻ ബഗാനെ തോൽപ്പിച്ചത്.

ബാഴ്‌സലോണക്ക് വേണ്ടി മുൻ അർജന്റീന താരം ഹാവിയർ സാവിയോളയാണ് ഗോളടി തുടങ്ങിയത്. 2004ൽ അർജന്റീനക്ക് വേണ്ടി ഒളിമ്പിക് മെഡൽ നേടുകയും 2006 ലോകകപ്പിൽ മെസ്സിക്കൊപ്പം കളിച്ച താരവുമാണ് സാവിയോള. ആദ്യ പകുതി തീരുന്നതിനു മുൻപ് തന്നെ ബാഴ്‌സലോണക്ക് വേണ്ടി റോജർ ഗാർസിയയും ലാൻഡിയും ഗോളുകൾ നേടി.

ആദ്യ പകുതി അവസാനിക്കുമ്പോൾ ബാഴ്‌സലോണ 3-0ന് മുൻപിലായിരുന്നു.  തുടർന്ന് രണ്ടാം പകുതിയിലും ഗോളടി തുടർന്ന ബാഴ്‌സലോണ ജാരി ലിറ്റമനെനിന്റെ ഇരട്ട ഗോളുകളും ഇഞ്ചുറി ടൈമിൽ  ജോഫ്രി മാറ്റിയുവിന്റെ ഗോളിലും മോഹൻ ബഗാനെ തോൽപിക്കുകയായിരുന്നു.

Exit mobile version