Picsart 25 02 18 08 30 09 518

അവസരം മുതലാക്കി ബാഴ്സലോണ ലീഗ് തലപ്പത്ത്

റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പെനാൽറ്റിയുടെ കരുത്തിൽ ബാഴ്സലോണ റയോ വല്ലെക്കാനോയ്‌ക്കെതിരെ 1-0ന്റെ വിജയം ലാലിഗയിൽ നേടി. ഇത് അവരെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. ഈ വിജയം 2025-ലെ ബാഴ്‌സയുടെ അപരാജിത കുതിപ്പ് 12 മത്സരങ്ങളാക്കി നീട്ടി.

റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും അവരുടെ മത്സരങ്ങളിൽ പോയിന്റുകൾ നഷ്ടപ്പെടുത്തിയതോടെ, ബാഴ്‌സലോണക്ക് ഒന്നാമത് എത്താൻ അവസരം തെളിയുക ആയിരുന്നു. ലെവൻഡോവ്‌സ്‌കിയുടെ 28-ാം മിനിറ്റിലെ പെനാൽറ്റി ആണ് കളിയുടെ വിധി നിർണയിച്ചത്. റയോ ഗോൾകീപ്പർ പെപ് ചാവാറിയ നിരവധി നിർണായക സേവുകൾ നടത്തി.

ബാഴ്സലോണക്കും റയൽ മാഡ്രിഡിനും ഇപ്പോൾ 51 പോയിന്റ് വീതമാണുള്ളത്.‌ 50 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് തൊട്ടു പിറകിലും ഉണ്ട്.

Exit mobile version