ബൽവന്ത് സിംഗ് ഇല്ലാതെ ഇന്ത്യ ചൈനയിലേക്ക്

ചൈനയിൽ സൗഹൃദ മത്സരം കളിക്കാൻ പോകുന്ന ടീമിനൊപ്പം സ്ട്രൈക്കർ ബൽവന്ത് സിംഗ് ഇല്ല. കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ച 29 അംഗ ടീമിൽ ബൽവന്ത് ഉണ്ടായിരുന്നു. ചൈനയിലേക്ക് പോകുന്നതിന്റെ അവസാന നിമിഷമാണ് ബൽവന്ത് ടീമിൽ നിന്ന് പുറത്തായത്. എ ടി കെ കൊൽക്കത്ത സ്ട്രൈക്കറുടെ പാസ്പോർട്ടിൽ കാലാവധി ഇല്ലാത്തതാണ് താരത്തെ ഇന്ത്യയിൽ നിർത്താൻ കാരണം. ബൽവന്തിന്റെ പാസ്പോർട്ട് കാലാവധി ആറ് മാസം കൂടിയെ ബാക്കിയുള്ളൂ. ഇതാണ് യാത്രക്ക് തടസ്സമായത്.

ഇന്ന് ചൈനയിലേക്ക് യാത്ര തിരിക്കുന്ന ഇന്ത്യൻ ടീം 13ആം തീയതി ആണ് ചൈനക്ക് എതിരെ ഇറങ്ങുക.

Exit mobile version