Rodri Ballon D'or

ബാലൺ ദി ഓർ മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി സ്വന്തമാക്കി

ഈ വർഷത്തെ ബാലൺ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീൽഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തിൽ എത്തിച്ചത്.

വിനീഷ്യസ് ജൂനിയർ ബാലൺ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയൽ മാഡ്രിഡ് ക്ലബ് ബാലൺ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു.

റോഡ്രി യൂറോ കപ്പ് ഉൾപ്പെടെ അഞ്ച് കിരീടങ്ങൾ 2023-24 സീസണിൽ നേടി. ഡിഫൻസീവ് മിഡ്ഫീൽഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നൽകി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലൺ ദി ഓർ സ്വന്തമാക്കുന്നത്.

Exit mobile version