Picsart 23 10 20 17 33 21 347

ഉത്തേജക മരുന്ന്, അർജന്റീനക്ക് ഒപ്പം ലോകകപ്പ് നേടിയ പപു ഗോമസിന് 2 വർഷം വിലക്ക്

അർജന്റീനയ്ക്ക് ഒപ്പം ലോകകപ്പ് നേടിയ താരമായ പപു ഗോമസിന് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനാൽ ആണ് വിലക്ക് കിട്ടിയത്. നിരോധിത മരുന്നിന്റെ അംശം പപു ഗോമസിന്റെ രക്ത സാമ്പിളിൽ നിന്ന് കണ്ടെത്തി. രണ്ടു വർഷത്തോളം താരം വിലക്ക് നേരൊടേണ്ടി വരും. 35കാരനായ താരത്തിന്റെ കരിയറിന് അവസാനമാകും ഈ വിലക്ക്.

പപു ഗോമസ് പനി വന്നപ്പോൾ അദ്ദേഹത്തിന്റെ കുട്ടിയുടെ മരുന്ന് കുടിച്ചതാണ് പ്രശ്നമായത് എന്നാണ് താരവുമായി അടുത്ത് വന്ന വൃത്തങ്ങളുടെ വിശദീകരണം. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ മോൻസയിലാണ് പപു ഗോമസ് കളിക്കുന്നത്. മുമ്പ് സെവിയ്യക്ക് ആയും അറ്റലാന്റയ്ക്ക് ആയും കളിച്ചിട്ടുണ്ട്.

അർജന്റീനക്ക് ആയി 17 അന്താരാഷ്ട്ര മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്.

Exit mobile version