അർജന്റീന

അർജൻ്റീന കേരളത്തിൽ കളിക്കും: ചരിത്ര സന്ദർശനം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അർജൻ്റീന അടുത്ത വർഷം സൗഹൃദ മത്സരത്തിനായി സംസ്ഥാനം സന്ദർശിക്കുമെന്ന് ഒരു പ്രഖ്യാപനത്തിലൂടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ഉൾപ്പെടെ കേരളത്തിൽ എത്താൻ പോകുന്ന ചടങ്ങ് കേരളത്തിലെ ആരാധകരിൽ വലിയ ആവേശമാണ് ഉയർത്തുന്നത്.

ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഈ വാർത്ത പങ്കുവെച്ചത്.
“അടുത്ത വർഷം ഫിഫ ലോകകപ്പ് ചാമ്പ്യൻമാരായ അർജൻ്റീന കേരളം സന്ദർശിക്കും. കേരളം ചരിത്രം കുറിക്കാൻ പോവുകയാണ്. സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്കും അർജന്റീന അസോസിയേഷന്റെ പിന്തുണക്കും നന്ദി. ഈ സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ചാമ്പ്യന്മാരെ സ്വാഗതം ചെയ്യാനും, നമുക്ക് അവരോടുള്ള സ്നേഹം ആഘോഷിക്കാനുമായും നമുക്ക് ഒരുങ്ങാം.” അദ്ദേഹം ട്വീറ്റ് ചെയ്തു.

Exit mobile version