Picsart 25 01 10 21 48 27 765

ആൻഡർ ഹെരേരയെ ബൊക്ക ജൂനിയേഴ്സ് സ്വന്തമാക്കുന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ആൻഡർ ഹെരേരയെ ബൊക്ക ജൂനിയേഴ്‌സ് സ്വന്തമാക്കുന്നു. ഹെരേരയുടെ യാത്ര, മെഡിക്കൽ പരിശോധനകൾ എന്നിവ അടുത്തയാഴ്ച പൂർത്തിയാകും എന്നാണ് റിപ്പോർട്ടുകൾ.

ലാ ബോംബോനേരയിൽ കളിക്കുക എന്നത് 35 കാരനായ സ്പെയിൻകാരൻ്റെ ദീർഘകാല സ്വപ്നമാണ്. ഈ ട്രാൻസ്ഫർ അത് യാഥാർത്ഥ്യമാക്കും. തൻ്റെ സ്ഥിരതയ്ക്കും ക്രിയേറ്റീവ് പ്ലേ മേക്കിംഗിനും പേരുകേട്ട ഹെരേര ബോക ജൂനിയേഴ്സിൻ്റെ മിഡ്ഫീൽഡിൽ അനുഭവവും വൈവിധ്യവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

2022ൽ അത്ലറ്റിക് ബിൽബാവോയിലേക്ക് തിരികെയെത്തിയ ഹെരേര സ്പാനിഷ് ക്ലബ് വിടും എന്ന് സ്പാനിഷ് മാധ്യമങ്ങളും സ്ഥിരീകരിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടാതെ പി എസ് ജിക്ക് ആയും ഹെരേര കളിച്ചിട്ടുണ്ട്.

Exit mobile version