Picsart 25 07 11 02 06 51 639

ആൽവാരോ ഇനി റയൽ മാഡ്രിഡ് താരം!! 55 മില്യൺ നൽകും


ബെൻഫിക്കയുടെ അൽവാരോ കരേരസിനെ റയൽ മാഡ്രിഡ് സ്വന്തമാക്കി. റയൽ മാഡ്രിഡും ബെൻഫികയുമായി കരാർ ധാരണയിൽ ആയെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 55 ദശലക്ഷം യൂറോയാണ് ട്രാൻസ്ഫർ തുകയായി പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ കരാർ അന്തിമമാക്കും.


ഫെർലാൻഡ് മെൻഡിയുടെയും ഫ്രാൻ ഗാർസിയയുടെയും നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് ലെഫ്റ്റ് ബാക്ക് സ്ഥാനം ശക്തിപ്പെടുത്താൻ റയൽ മാഡ്രിഡ് തീരുമാനിച്ചതോടെയാണ് 22 കാരനായ കരേരസ് പ്രധാന ലക്ഷ്യമായി ഉയർന്നുവന്നത്. പോർച്ചുഗലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ആല്വാരോ.


കരാറിൽ കരേരസിൻ്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വിൽപ്പന അനുപാത ക്ലോസും ഉൾപ്പെടുന്നുണ്ട്, അതിനാൽ ട്രാൻസ്ഫർ തുകയുടെ ഒരു ഭാഗം അവർക്ക് ലഭിക്കും.
എഎഫ്‌സി ബോൺമൗത്തിൽ നിന്ന് ഡീൻ ഹ്യൂയ്‌സനെയും ലിവർപൂളിൽ നിന്ന് ട്രെൻ്റ് അലക്സാണ്ടർ-അർനോൾഡിനെയും സൈൻ ചെയ്തതിന് പിന്നാലെയാണ് റയലിന്റ് ഈ നീക്കം.

Exit mobile version