Picsart 23 08 14 12 00 17 972

അൽ നസറിന്റെ ആദ്യ ലീഗ് മത്സരത്തിൽ റൊണാൾഡോ കളിക്കില്ല

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് നടക്കുന്ന അൽ നസറിന്റെ മത്സരത്തിൽ ഉണ്ടാകില്ല. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ അൽ നസർ അൽ ഇത്തിഫാഖിനെ നേരിടാൻ ഒരുങ്ങുകയാണ്. എന്നാൽ അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ചെറിയ ഇടവേളയിൽ കുറേ മത്സരങ്ങൾ കളിച്ച റൊണാൾഡോക്ക് ടീം ഇന്ന് വിശ്രമം നൽകും. അറബ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അൽ ഹിലാലിനെതിരെ റൊണാൾഡോ ഇരട്ട ഗോൾ നേടി അൽ നസറിനെ കിരീടത്തിലേക്ക് എത്തിച്ചിരുന്നു.

ആ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ പരിക്കേറ്റ റൊണാൾഡോ കളം വിടേണ്ടി വന്നിരുന്നു. പരിക്കിന്റെ കരുതൽ കൂടിയായാണ് റൊണാൾഡോക്ക് ഇന്ന് വിശ്രമം നൽകുന്നത്. മാനെ, ബ്രൊസോവിച്, ഫൊഫാന് ടെല്ലസ് എന്നിവർ എല്ലാം ഉള്ളത് കൊണ്ട് തന്നെ റൊണാൾഡോ ഇല്ലെങ്കിലും വിജയത്തോടെ സീസൺ തുടങ്ങാൻ ആകും എന്ന് അൽ നസർ വിശ്വസിക്കുന്നു.

സ്റ്റീവൻ ജെറാഡ് പരിശീലിപ്പിക്കുന്ന അൽ ഇത്തിഫാഖും മികച്ച ടീമാണ്. മുൻ ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സൺ ഇന്ന് ഇത്തിഫാഖിനായി കളത്തിൽ ഇറങ്ങും. രാത്രി 11.30ന് നടക്കുന്ന മത്സരം തത്സമയം സോണി ലൈവ് വഴി കാണാം.

Exit mobile version