മിഡ്ഫീൽഡർ അഹമ്മദ് ജാഹു മാനേജ്‌മെന്റിനെ അറിയിക്കാതെ ക്ലബ് വിട്ടതായി ഒഡീഷ എഫ്‌സി സ്ഥിരീകരിച്ചു. ഇത് ഗുരുതരമായ കരാർ ലംഘനമാണെന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ വിശേഷിപ്പിച്ചു. കൂടാതെ സ്ഥിതിഗതികൾ അവലോകനം ചെയ്തുവരികയാണ് എന്നും ക്ലബ് പറഞ്ഞു. ഒഡീഷ എഫ്‌സി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് ക്ലബ് ഇന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.
താരത്തിന്റെ കരാർ അവസാനിപ്പിക്കാനോ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യാനോ സാധ്യതയുണ്ട്. നിർണായക മത്സരങ്ങൾക്ക് അവർ തയ്യാറെടുക്കുമ്പോൾ ജാഹുവിന്റെ ഈ നീക്കം ക്ലബിന്റെ ഒരുക്കങ്ങളെ തന്നെ ബാധിച്ചു. ഈ സീസണിൽ 16 ഐ എസ് എൽ മത്സരങ്ങളിൽ ജാഹു ഒഡീഷക്ക് ആയി കളിച്ചിരുന്നു.