Picsart 25 01 30 22 45 07 472

ടീമിനായി ഏത് പൊസിഷനിൽ കളിക്കാനും തയ്യാറാണ് – അഡ്രിയാൻ ലൂണ

ഇന്ന് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി മധ്യനിരയിൽ ആയിരുന്നു കളിച്ചത്. തന്റെ അറ്റാക്കിംഗ് പൊസിഷൻ വിട്ട് ഡീപ്പ് ആയി കളിക്കുന്ന സെൻട്രൽ മിഡ്ഫീൽഡർ ആയാണ് ലൂണ കളിച്ചത്. തനിക്ക് ടീമിനായി ഏത് പൊസിഷൻ കളിക്കുന്നതിനും ഒരു പ്രയാസവും ഇല്ല എന്ന് ലൂണ മത്സര ശേഷം പറഞ്ഞു. താൻ ഈ പൊസിഷനിൽ തന്നെയാകുമോ ഇനി അങ്ങോട്ട് കളിക്കുക എന്ന് അറിയില്ല. അത് കോച്ചാണ് തീരുമാനിക്കേണ്ടത്. ലൂണ പറഞ്ഞു.

കോച്ച് പറയുന്ന ഏത് പൊസിഷനിൽ കളിക്കാനും താൻ എന്നും ഒരുക്കമാണ് ലൂണ പറഞ്ഞു. ടീമിനെ തനിക്ക് സഹായിക്കാൻ ആകുന്നു എങ്കിൽ ഏത് പൊസിഷനിൽ കളിക്കാനും താൻ സന്തോഷവാനാണ്. അദ്ദേഹം പറഞ്ഞു. ഒരോ കളിക്കാരും അങ്ങനെ ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

മധ്യനിരയിൽ കളിച്ചും രണ്ട് അസിസ്റ്റ് ചെന്നൈയിന് എതിരെ നൽകാൻ ലൂണക്ക് ആയിരുന്നു.

Exit mobile version