U21 യൂറോ കപ്പ്, പോർച്ചുഗലും ജർമ്മനിയും ഫൈനലിൽ

അണ്ടർ 21 യൂറോ കപ്പിന്റെ ഫൈനൽ തീരുമാനമായി. പോർച്ചുഗലിന്റെയും ജർമ്മനിയുടെയും യുവനിരകൾ ആകും യൂറോ കിരീടത്തിനായി നേർക്കുനേർ വരിക. ഇന്നലെ നടന്ന സെമി ഫൈനലിൽ സ്പെയിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ ഫൈനലിലേക്ക് കടന്നത്. ഒപ്പത്തിനൊപ്പം ഇരുടീമുകളും നിന്ന മത്സരത്തിൽ പോർച്ചുഗലിന് രക്ഷയായത് ഒരു സെൽഫ് ഗോളാണ്. ആ ഒരൊറ്റ ഗോളിന്റെ ലീഡ് ഡിഫൻഡ് ചെയ്ത് അവർ ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ജർമ്മനി ഹോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെമിയിൽ തോൽപ്പിച്ചത്. ആദ്യ എട്ടു മിനുട്ടുകൾക്ക് അകം വിർട്സ് നേടിയ ഇരട്ട ഗോളുകൾ ആണ് ജർമ്മനിയെ മുന്നോട്ട് നയിച്ചത്. 67ആം മിനുട്ട് ആയി ഹോളണ്ടിന് ഒരു മറുപടി ഗോൾ നേടാൻ. ഷുർസ് നേടിയ ആ ഗോൾ ആശ്വാസ ഗോൾ മാത്രമായി മാറി. ആറാം തീയതിയാണ് ഫൈനൽ നടകുക. കളി തത്സമയം സോണി സിക്സിൽ കാണാൻ ആകും.

Exit mobile version