Picsart 22 10 30 18 08 41 597

അവൻ ഒറ്റക്കായിരുന്നു!! ഇന്ത്യയെ ഒറ്റയ്ക്ക് താങ്ങി നിർത്തിയ സൂര്യകുമാർ ഇന്നിങ്സ്

സൂര്യകുമാർ ഭയം എന്തെന്ന് അറിയാത്ത കളിക്കാരനാണ് എന്ന് വിരാട് കോഹ്ലി പറഞ്ഞിട്ട് അധികം കാലം ആയിട്ടില്ല. ഇന്ന് സൂര്യകുമാർ അത്തരമൊരു ഭയമില്ലാത്ത ഇന്നിങ്സ് ആണ് കാഴ്ചവെച്ചത്.

ഇന്ന് ഒരു ഘട്ടത്തിൽ ഇന്ത്യ 49-5 എന്ന നിലയിൽ ആയിരുന്നു. ഒരു ബാറ്റ്സ്മാനും ദക്ഷിണാഫ്രിക്കൻ പേസിനു മുന്നിൽ നിലയുറപ്പിക്കാൻ ആയില്ല. ഇന്ത്യൻ ഒരു വലിയ ദുരന്തത്തിലേക്കാണ് പോകുന്നത് എന്ന് തോന്നിപ്പിച്ച ആ അവസ്ഥയിൽ നിന്ന് ഇന്ത്യയെ ഒറ്റയ്ക്ക് പൊരുതി കരകയറ്റാൻ സ്കൈ എന്ന വിളിപ്പേരുള്ള സൂര്യകുമാറിനായി. അതും ഒരു സമ്മർദ്ദത്തിനു വഴങ്ങാതെ തന്റെ ശൈലിയിൽ തന്നെ കളിച്ചു കൊണ്ട്.

19ആം ഓവറിൽ വെയ്ൻ പാർനലിന്റെ പന്തിൽ സ്കൈ ഔട്ട് ആകുമ്പോൾ താരം 49 പന്തിൽ നിന്ന് 68 റൺസ് നേടിയിരുന്നു. 3 സിക്സും 6 ഫോറും അടങ്ങുന്ന സ്കൈയുടെ തന്നെ മികച്ച ഇന്നിങ്സുകളിൽ ഒന്ന്. ഈ മത്സരത്തിൽ ഇന്ത്യക്ക് പൊരുതി നോക്കാവുന്ന അല്ലെങ്കിൽ നാണക്കേടിൽ നിന്ന് ഒഴിവാകുന്ന ഒരു സ്കോർ നൽകിയത് ഈ ഇന്നിങ്സ് കൊണ്ട് മാത്രമായിരുന്നു.

Exit mobile version