ബാഴ്സലോണയിലേക്ക് പോകുമെന്നത് നിരസിക്കാതെ പോഗ്ബ

പോഗ്ബ ബാഴ്സലോണയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് ശക്തി പോഗ്ബ തന്നെ കൂട്ടിയിരിക്കുകയാണ്. ഇന്നലെ മാധ്യമങ്ങളോട് പോഗ്ബ നടത്തിയ പ്രതികരണമാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന സൂചനകൾ നൽകുന്നത്. ബാഴ്സയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് താൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണെന്നും തന്റെ കരാർ മാഞ്ചസ്റ്റർ ക്ലബിലാണെന്നും പറഞ്ഞു.

എന്നാൽ ഇനി വരും മാസങ്ങളിൽ എന്തും സംഭവിക്കാം എന്നും. ഇത് ആർക്കും പറയാൻ പറ്റില്ല എന്നും പോഗ്ബ കൂട്ടിച്ചേർത്തു. താരം ക്ലബ് വിടാൻ ഒരുങ്ങുന്നതിന്റെ സൂചനകളാണിതെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. നേരത്തെ പോഗ്ബയുടെ ഏജന്റ് റൈയോള പോഗ്ബ ഉടൻ ബാഴ്സയിലേക്ക് എത്തുമെന്ന വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ട്രാംസ്ഫർ വിൻഡീയിൽ വൻ തുക പോഗ്ബയ്ക്കായി ഓഫർ ചെയ്തിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് അത് നിരസിക്കുകയായിരുന്നു.

Exit mobile version