മാഞ്ചസ്റ്റർ വിടുമെന്ന് സൂചനകൾ നൽകി ലുകാകു

ഇംഗ്ലീഷ് പ്രീമിയർ ലീഗായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് സൂചനകൾ നൽകി സ്ട്രൈക്കർ റൊമേലു ലുകാകു. ഇന്നലെ ബെൽജിയത്തിന്റെ യൂറോ കപ്പ് യോഗ്യതാ മത്സരത്തിനു ശേഷമാണ് ക്ലബ് വിടുമെന്ന തരത്തിൽ ലുകാകു അഭിമുഖം നൽകിയത്. തന്റെ ഭാവി എന്തായിരിക്കും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല എന്ന് ലുകാലു പറഞ്ഞു. താൻ നിരന്തരം ക്ലബുമായി ബന്ധപ്പെടുന്നുണ്ട്. തനിക്ക് ഏറ്റവും മികച്ച തീരുമാനം എന്തോ അത് താൻ എടുക്കും എന്ന് ലുകാലു പറഞ്ഞു.

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലേക്ക് ലുകാലു പോകും എന്ന് സൂചനകൾ ഉണ്ട്. അവസാന രണ്ട് സീസണുകളായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് ലുകാകു. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം താരത്തെ യുണൈറ്റഡ് ആരാധകരിൽ നിന്ന് അകറ്റിയിരുന്നു. ഒലെയുടെ ശൈലിക്ക് പറ്റിയതല്ല എന്നതും ലുകാകു ക്ലബ് വിടാനുള്ള കാരണമാകും.

താൻ തീരുമാനങ്ങൾ ഇതിനകം തന്നെ എടുത്തു കഴിഞ്ഞു എന്ന് പറഞ്ഞ ലുകാകു വെക്കേഷൻ കഴിഞ്ഞ് മാത്രമേ അത് വ്യക്തമാക്കു എന്നും പറഞ്ഞു.

Exit mobile version